തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാൻ അനുവാദം തേടിക്കൊണ്ടുള്ള കത്ത് പുറത്തുവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്.
മാർച്ച് 19 ന് ഉച്ചയ്ക്ക് 12.1 ന് അയച്ച ഇമെയിൽ സന്ദേശമാണ് വീണാ ജോർജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ആരോഗ്യമന്ത്രിയുടെ ഡൽഹി യാത്രയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വീണ ജോർജിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ആശ സമരം ചർച്ച ചെയ്യുന്നതിനായി ഡൽഹിയിലേക്ക് പോയ വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി കിട്ടാതെ ക്യൂബൻ ഉപ പ്രധാനമന്ത്രിയെ കണ്ടു മടങ്ങുകയായിരുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
അനുമതി തേടിയുള്ള കത്തിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി ലഭിക്കുന്നപക്ഷം ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുമെന്നും വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻകൂട്ടി അനുമതി തേടുന്നതിൽ വീഴ്ച പറ്റിയെന്നും ആക്ഷേപം ഉയർന്നിരുന്നു. പിന്നാലെയാണ് ഡിജിറ്റൽ തെളിവെന്ന നിലയ്ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് അയച്ച ഇ മെയിൽ വീണാ ജോർജ് പുറത്തുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്