വാഷിംഗ്ടണ്‍: അമേരിക്കയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാന്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ അടിസ്ഥാനത്തിലുള്ള സേവനം പൂര്‍ണമായും നിര്‍ത്തലാക്കണമെന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ നീക്കം നടപ്പിലായാല്‍ 4,200-ലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടും.
അമേരിക്കയുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തല്‍ കേന്ദ്ര കാബിനറ്റ് ഏജന്‍സിയയായ വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യമില്ലെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. 1979 ല്‍ ജിമ്മി കാര്‍ട്ടര്‍ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് രൂപീകൃതമായത്. എന്നാല്‍ ഇത് ഇപ്പോള്‍ സര്‍ക്കറിന് ഒരു പാഴ്ചെലവായെന്നാണ് ട്രംപിന്റെ പക്ഷം. വിദ്യാഭ്യാസ നയം പൂര്‍ണമായും വികേന്ദ്രീകൃതമായിരിക്കണമെന്നും ഇത് സംസ്ഥാനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ട്രംപിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് കോണ്‍ഗ്രസിന്റെയും അദ്ധ്യാപക യൂണിയനുകളുടെയും പിന്തുണ ട്രംപിന് ആവശ്യമാണ്. ഡെമോക്രാറ്റുകള്‍ യുഎസ് പ്രസിഡന്റിന്റെ നീക്കത്തെ അപലപിച്ച് രംഗത്തെത്തി. അടച്ചുപൂട്ടല്‍ യാഥാര്‍ഥ്യമായാല്‍ കെ-12 സ്‌കൂളുകള്‍ക്കും കോളജ് ട്യൂഷന്‍ സഹായ പരിപാടികള്‍ക്കുമുള്ള കോടിക്കണക്കിന് ഡോളറിന്റെ ധനസഹായത്തെ ഇത് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരന്‍ ഉപദേഷ്ടാവ് മസ്‌കും മസ്‌കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റും (DOGE) ഇതിനകം തന്നെ മറ്റ് നിരവധി സര്‍ക്കാര്‍ ഏജന്‍സികളെ പിരിച്ചുവിട്ട് കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്