കൊച്ചി: പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ച് കാപ്പ കേസ് പ്രതി. തന്റെ പെൺസുഹൃത്തിനോട് സംസാരിച്ചു എന്ന പേരിൽ പത്തിലേറെ കേസുകളിൽ പ്രതിയായിട്ടുള്ള ശ്രീരാജാണ് യുവാവിനെ അതിക്രൂരമായി തല്ലിച്ചതച്ചത്.
കൊച്ചി താന്തോനി തുരുത്ത് കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ശ്രീരാജ് പൊലീസിന് സ്ഥിരം തലവേദനയാണ്. ലഹരി കടത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം ഉൾപ്പെടെ പത്തിലേറെ കേസുകളിൽ ഇയാൾ പ്രതിയാണ്.
യുവാവിനെ തല്ലിയ ദൃശ്യങ്ങൾ ശ്രീരാജ് തന്നെ മർദനമേറ്റ യുവാവിന്റെ ഫോണിൽ സ്റ്റേറ്റസ് ആയി ഇടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു മർദന വിവരം പുറത്തുവന്നത്.
മർദനമേറ്റ യുവാവിന്റെ ഫോണിൽ തന്നെ വിഡിയോ സ്റ്റേറ്റസ് ആക്കിയത് തന്റെ പെൺസുഹൃത്തിനുള്ള മുന്നറിയിപ്പിന്റെ ഭാഗമാണെന്നാണ് ശ്രീരാജ് പറയുന്നത്.
കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ചുള്ള ക്രൂരമായ മർദനമേറ്റ യുവാവ് വേദന സഹിക്കാനാകാതെ നിലവിളിക്കുമ്പോൾ, ‘ശബ്ദം ഉയർത്തിയാൽ കൊന്നു കളയും നാവും ചെവിയും മുറിച്ചുകളയും’ തുടങ്ങിയ ഭീഷണികൾ ശ്രീരാജ് ഉയർത്തുന്നത് വിഡിയോയിൽ വ്യക്തമാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്