ബെൻസൻവിൽ ഇടവകയിൽ നോമ്പുകാല ധ്യാനം മാർച്ച് 28 മുതൽ

MARCH 21, 2025, 9:47 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനത്തിന് മാർച്ച് 28 ശനിയാഴ്ച തുടക്കമാകും. കോഴിക്കോട് രൂപതാദ്ധ്യക്ഷൻ മാർ വർഗീസ് ചക്കാലയ്ക്കലാണ് ധ്യാനം നയിക്കുന്നത്.

മെയ് 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുർബാനയോടെ ആരംഭിക്കുന്ന ധ്യാനം മാർച്ച് 30 ഞായർ വൈകുന്നേരം 4 മണിക്ക് അവസാനിക്കും. ശനി, ഞായർ ദിവസങ്ങളിൽ കാർമ്മലൈറ്റ് സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കും പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും.


vachakam
vachakam
vachakam

നോമ്പിന്റെ ചൈതന്യമുൾക്കൊണ്ട് ഈ വാർഷികധ്യാനത്തിൽ ഉടനീളം പങ്കെടുത്ത് ആത്മീയമായി ഒരുങ്ങാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും അറിയിച്ചു.

ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam