ഡൽഹി: മാർച്ച് 24, 25 തിയതികളിൽ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്‌ബിയു)വാണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
എന്നാൽ സെൻട്രൽ ലേബർ കമ്മീഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചക്ക് ശേഷമാണ് പണിമുടക്ക് മാറ്റിവെയ്ക്കാൻ തീരുമാനമായത്.
തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഗണിക്കാമെന്ന് സെൻട്രൽ ലേബർ കമ്മീഷണർ ഉറപ്പുനൽകി.
എല്ലാ തസ്തികളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്കരിക്കുക, ഐഡിബിഐ ബാങ്ക് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്