ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ താഴെത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് കേള്‍ക്കും. രാജ്യമെമ്പാടുമുള്ള 750 ജില്ലാ അധ്യക്ഷന്‍മാരുമായി ഈ മാസം 27,28, അടുത്ത മാസം മൂന്ന് തിയതികളിലായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്. ദേശീയതലത്തില്‍ പാര്‍ട്ടിയെ വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്യും.
250 പേര്‍ വീതമടങ്ങുന്ന സംഘങ്ങളായാകും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. വിവിധ സംസ്ഥാന ഘടകങ്ങള്‍ തിരക്കിട്ട് ഒഴിഞ്ഞ് കിടക്കുന്ന അധ്യക്ഷ സ്ഥാനം ഇതിന്റെ ഭാഗമായി നികത്തുകയാണ്. മൂന്ന് ദിവസത്തെ കൂടിക്കാഴ്ചക്കിടെ പ്രാദേശിക നേതാക്കളില്‍ നിന്ന് രാഹുല്‍ അഭിപ്രായങ്ങള്‍ തേടും. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നേതാക്കളെ ധരിപ്പിക്കും.
അടുത്തിടെ ഗാന്ധി കുടുംബത്തിന്റെ വേരുകളുള്ള ഉത്തര്‍പ്രദേശിലെ 75 ജില്ലാ അധ്യക്ഷന്‍മാരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിരിച്ച് വിട്ട് പുതിയ അധ്യക്ഷന്‍മാരെ നിയോഗിച്ചിരുന്നു.
പാര്‍ട്ടിക്ക് സംസ്ഥാനത്ത് 403 എംഎല്‍എമാരില്‍ കേവലം രണ്ട് പേര്‍ മാത്രമാണുള്ളത്. 80 എംപിമാരില്‍ കേവലം ആറു പേരും. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസ്. അത് കൊണ്ട് തന്നെ പാര്‍ട്ടിയെ അടിമുടി പൊളിച്ചെഴുതാനും നേതൃത്വം ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായായിരുന്നു ജില്ലാതല നേതൃത്വമാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്