കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍

MARCH 21, 2025, 3:13 PM

കൊല്ലം: കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായാണ് യുവതി പിടിയിലായത്. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കര്‍ണാടകയില്‍ നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകുന്നേരം അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam