വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രംപിന്റെ ദീര്‍ഘകാല ആത്മീയ ഉപദേഷ്ടാവായ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സീനിയര്‍ അഡൈ്വസര്‍ പോള വൈറ്റ്-കെയ്നിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരോഹിതര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ നേതാക്കള്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രസിഡന്റ് കസേരയില്‍ ഇരിക്കുന്നതും പുരോഹിതന്‍മാര്‍ സമീപത്ത് നിന്ന് പ്രാര്‍ഥിക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നാഷണല്‍ ഹിസ്പാനിക് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് കൂട്ടായ്മയിലെ സാമുവല്‍ റോഡ്രിഗസ്, ഡാളസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ റോബര്‍ട്ട് ജെഫ്രെസ്, അലബാമ ആസ്ഥാനമായുള്ള മള്‍ട്ടി-കാമ്പസ് പാത്ത്വേ ചര്‍ച്ചിലെ ട്രാവിസ് ജോണ്‍സണ്‍, വാള്‍ബില്‍ഡേഴ്‌സിലെ ഡേവിഡ് ബാര്‍ട്ടണ്‍, മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും ദീര്‍ഘകാല സോഷ്യല്‍ കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റുമായ ഗാരി ബോവര്‍, സെന്റര്‍ ഫോര്‍ ബാപ്റ്റിസ്റ്റ് ലീഡര്‍ഷിപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വില്യം വോള്‍ഫ് തുടങ്ങിയവരാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്.
കഴിഞ്ഞ മാസം ആദ്യ വാരത്തില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റിലെ പ്രസംഗത്തിനിടെ ട്രംപ് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് രൂപീകരിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുമെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്