ചൂരൽമല–മുണ്ടക്കൈ പുനരധിവാസം: കേന്ദ്രഫണ്ടിന്റെ സമയപരിധി ഡിസംബർ 31 വരെ നീട്ടി 

MARCH 21, 2025, 9:01 PM

 കൊച്ചി: വയനാട്  ചൂരൽമല–മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങൾക്കു  കേന്ദ്രം അനുവദിച്ച 529.50 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 31വരെയാക്കിയെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 

 ഡിസംബർ 31ന് അകവും പദ്ധതി പൂർത്തിയാക്കാനാവില്ലെന്നു കോടതി പറഞ്ഞു. ബന്ധപ്പെട്ട ഏജൻസിയുടെ അക്കൗണ്ടിലേക്ക് തുക മാറ്റുകയാണ് സാധ്യമായിട്ടുള്ളത്.

അതല്ലെങ്കിൽ മറ്റെന്തെങ്കിലും അജൻഡയുണ്ടാകും. കോടതിയുടെ സമയം വെറുതേ കളയുകയാണ്.

vachakam
vachakam
vachakam

ഹൈക്കോടതി ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് കൃത്യമായി മറുപടി നൽകേണ്ടതില്ലെന്നാണു ഡൽഹിയിലെ ഉദ്യോഗസ്ഥർ കരുതുന്നതെങ്കിൽ അവരെ അടുത്ത വിമാനത്തിൽ ഇവിടേക്കു വരുത്താനറിയാമെന്നും കോടതി പറഞ്ഞു. 24ന് സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. 

നിർദേശത്തിൽ വ്യക്തത വരുത്താത്തതിന് ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam