ന്യൂഡൽഹി: ലോക്കോ പൈലറ്റുമാർ മദ്യം ഒഴികെയുള്ള പാനീയങ്ങൾ കഴിക്കുന്നതിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഡിഎംഡികെ എംപി വൈകോയും ഡിഎംകെ എംപി എം. ഷൺമുഖനും ഇതുസംബന്ധിച്ച് ഒരു ചോദ്യം ചോദിച്ചത്.
ട്രെയിൻ ഡ്രൈവർമാർ ജോലിക്ക് മുമ്പോ ജോലി സമയത്തോ സോഫ്റ്റ് ഡ്രിങ്കുകൾ, പഴങ്ങൾ, കഫ് സിറപ്പ്, കരിക്കിൻ വെള്ളം എന്നിവ കഴിക്കരുതെന്ന് ദക്ഷിണ റെയിൽവേ ഏതെങ്കിലും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങനെയാണെങ്കിൽ, ഈ ചൂടുകാലത്ത് അവരോട് കാണിക്കുന്നത് അധാർമികവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണെന്നും അവർ വിശേഷിപ്പിച്ചു.
'ലോക്കോ പൈലറ്റുമാർക്ക് മദ്യം ഒഴികെയുള്ള പാനീയങ്ങൾ കഴിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. ചില വസ്തുക്കളുടെ ഉപഭോഗം തടയുന്നതിന് ദക്ഷിണ റെയിൽവേ ഇതിനകം സ്വീകരിച്ച നടപടികളിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിക്കിൻവെള്ളം, ഹോമിയോ മരുന്നുകള്‍, ചിലതരം വാഴപ്പഴങ്ങള്‍, ചുമ മരുന്നുകളില്‍പ്പെട്ട സിറപ്പുകള്‍, ലഘുപാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്ന് നേരത്തെ ദക്ഷിണ റെയില്‍വേ ഉത്തരവിറക്കിയതായി ആരോപണമുയർന്നിരുന്നു.
ജോലിക്കു കയറുന്നതിനും ഇറങ്ങുന്നതിനുമായി ക്രൂ ലോബിയിലെ സി.എം.എസ്.കിയോസ്കില്‍ സൈൻ ഓണ്‍, സൈൻ ഓഫ് എന്നിവ ചെയ്യുമ്ബോള്‍ ബ്രെത്തലൈസർ പുറന്തള്ളുന്ന വായുവില്‍ മദ്യത്തിന്റെ സാന്നിധ്യം വർധിച്ചുവരുന്നെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിരുത്തിയിട്ടുണ്ടെന്നാണ് റെയില്‍വേ മന്ത്രി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്