തൃശൂർ: പെരുമ്പിലാവ് ലഹരിസംഘം തമ്മിലുള്ള സംഘർഷത്തിലെ കൊലപാതകത്തിൽ മുഖ്യപ്രതി ലിഷോയ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കേസിൽ മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ലഹരിക്കച്ചവടക്കാർ തമ്മിലുണ്ടായ റെൻഡ് എ കാറിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണെന്നാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി.
അക്ഷയ്ക്ക് താൽപര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും റീൽസ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നു.
ഇന്നലെ 8 മണിയോട് കൂടിയാണ് സംഭവം. മരിച്ച അക്ഷയും ഭാര്യയും ചേർന്ന് ലിഷോയുടെ വീട്ടിലേക്ക് എത്തി. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാർ അക്ഷയ് തല്ലിത്തകർത്തു. പിന്നാലെ ലിഷോയും ബാദുഷയും ചേർന്ന് അക്ഷയെ വെട്ടി. കഴുത്തിലും കൈയ്ക്കും മാരകമായി വെട്ടേറ്റ് അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്ഷയ്ക്ക് തലയ്ക്ക് മാത്രം മൂന്ന് വെട്ടാണ് ഏറ്റത്. ഭാര്യയുടെ മുൻപിൽ ഇട്ടായിരുന്നു ക്രൂരമായ കൊലപാതകം.
പ്രതികൾ എല്ലാവരും ലഹരിക്കടത്ത് കേസുകളിൽ അടക്കം പ്രതികളാണ്. ലഹരക്കടത്തിനെ ചൊല്ലിയുള്ള തർക്കമാണോ എന്നും പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്