'ചെങ്ങന്നൂർ അസോസിയേഷൻ' (CAP) ഫിലഡൽഫിയയിൽ രൂപീകൃതമായി

MARCH 21, 2025, 10:15 PM

ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂർ അസോസിയേഷൻ (CAP) രൂപീകൃതമായി.
മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റിൽ വച്ച് ഷിബു വർഗീസ് കൊച്ചുമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ഒരു താത്കാലിക കമ്മറ്റിക്ക് രൂപം കൊടുക്കുകയും, താഴെപ്പറയുന്നവരെ വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

ജേക്കബ് ഫിലിപ്പ് (പ്രസിഡന്റ്), ബെന്നി മാത്യു (വൈസ് പ്രസിഡന്റ്), ഷിബു മാത്യു (സെക്രട്ടറി), അനിൽ ബാബു (ജോയിന്റ് സെക്രട്ടറി), ജോസ് സക്കറിയ (ട്രസ്റ്റി), ഉമ്മൻ മത്തായി (ജോയിന്റ് ട്രസ്റ്റി), ജിജു ജോർജ്, ജോർജ് തടത്തിൽ, ഏഞ്ചലിൻ മാത്യു, കൊച്ചുകോശി ഉമ്മൻ (കൺവീനഴ്‌സ്), ജോയൽ സതീഷ്, ജോയൽ ചാക്കോ, മാത്യുസ് ടി വർഗീസ്, ലിസ തോമസ്, ലിൻസ് തോമസ് (ഐ.ടി. കോർഡിനേറ്റർസ്),  ഡോ. സി.സി. ജോൺ, രാജു ശങ്കരത്തിൽ (അഡൈ്വസറി ബോർഡ് മെമ്പേഴ്‌സ്).
ജൂണിൽ വിപുലമായ മീറ്റിംഗ് വിളിച്ചു ചേർത്ത് നിലവിലെ കമ്മിറ്റി വിപുലപ്പെടുത്തുവാനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും യോഗം തീരുമാനമെടുത്തു.


vachakam
vachakam
vachakam

അതോടൊപ്പം, CAPന്റെ ഔപചാരിക ഉദ്ഘാടനം ജൂൺ 21ന് മയൂര ഹാളിൽവച്ച് നടത്തുവാനും തീരുമാനമെടുത്തു. ഏപ്രിൽ മാസത്തിൽ അതിനുള്ള തീരുമാനങ്ങൾക്കായി കമ്മറ്റി കൂടുന്നതാണെന്നും, കൂടുതൽ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam