ഭോപ്പാല്‍: കൊല്ലപ്പെട്ടിരുന്നെന്ന് കരുതപ്പെട്ടിരുന്ന, 18 മാസം മുമ്പ് കുടുംബാംഗങ്ങള്‍ അന്ത്യകര്‍മങ്ങള്‍ നടത്തിയ ഒരു സ്ത്രീ ജീവനോടെ തിരിച്ചെത്തിയത് മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്ക് കാരണമായി.
ലളിത ബായി എന്ന സ്ത്രീ പോലീസ് സ്റ്റേഷനില്‍ ഹാജരായി താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചു. ലളിതയുടെ കൊലപാതകത്തിന് നാല് പേര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
കൈയിലെ ടാറ്റൂവും കാലില്‍ കെട്ടിയ കറുത്ത നൂലും ഉള്‍പ്പെടെയുള്ള ശാരീരിക അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ് വികൃതമാക്കിയ ഒരു മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ലളിതയുടെ പിതാവ് രമേശ് നാനുറാം ബഞ്ചാദ പറഞ്ഞു. മൃതദേഹം ലളിതയുടേതാണെന്ന് ബോധ്യപ്പെട്ട് കുടുംബം അന്ത്യകര്‍മങ്ങള്‍ നടത്തി.
തുടര്‍ന്ന് പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയും കൊലപാതകക്കുറ്റത്തിന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത. ഇമ്രാന്‍, ഷാരൂഖ്, സോനു, ഇജാസ് എന്നിവരാണ് കൊലപാതക കുറ്റത്തിന് ജയിലിലായത്.
ഏകദേശം 18 മാസത്തിനുശേഷം ലളിത തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത് ഗ്രാമീണരെയും കുടുംബക്കാരെയും ഒരുപോലെ ഞെട്ടിച്ചു.
ഷാരൂഖിനൊപ്പം ഭാനുപാരയിലേക്ക് പോയിരുന്നതായി ലളിത വെളിപ്പെടുത്തി. രണ്ട് ദിവസം അവിടെ താമസിച്ച ശേഷം, ഷാരൂഖ് എന്ന മറ്റൊരാള്‍ക്ക് 5 ലക്ഷം രൂപയ്ക്ക് തന്നെ വിറ്റു. ഒന്നര വര്‍ഷമായി കോട്ടയില്‍ താമസിച്ചിരുന്നതായും പിന്നീട് രക്ഷപ്പെടാനും തന്റെ ഗ്രാമത്തിലേക്ക് മടങ്ങാനും അവസരം ലഭിച്ചതായും അവര്‍ അവകാശപ്പെട്ടു. തന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ആധാര്‍, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകളും ലളിത നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്