കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ്.
കേരള മുഖ്യമന്ത്രി പദത്തിൽ പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുമെന്നും, അദ്ദേഹത്തേക്കാൾ തലയെടുപ്പുള്ള നേതാവ് ബിജെപിയടക്കം മറ്റൊരു പാർട്ടിയിലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ടി.ജി മോഹൻദാസ് പിണറായിയെ പുകഴ്ത്തിയത്.
ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ പിണറായി വിജയന് എതിര് നില്ക്കാൻ ഒരു നേതാവില്ല. ബിജെപിയിലും കോൺഗ്രസിലും അങ്ങനെ ഒരാളില്ല. ബിജെപി നേതാവായ കെ. സുരേന്ദ്രൻ എന്റെ അടുത്ത സുഹൃത്ത് ആണ്. എന്നാൽ പിണറായി വിജയനോളം സാമർഥ്യം ഉള്ള ഒരാളാണ് സുരേന്ദ്രനെന്ന് പറയാൻ സാധിക്കുമോ? അങ്ങനെ ഒരു തോന്നൽ ജനത്തിനുണ്ടോ? കോൺഗ്രസിൽ നിരവധി നേതാക്കന്മാരുണ്ട്.
പക്ഷെ ശക്തനായ ഒരു നേതാവെന്ന് പറയാൻ ആരും യുഡിഎഫിൽ ഇല്ല. മുസ്‍ലിം ലീഗിൽ പോലും ഇല്ല. പിണറായി വിജയൻ ജയിക്കുന്നത് യഥാർത്ഥത്തിൽ അദ്ദേഹിന്റെ കഴിവ് കൊണ്ടല്ല. മറ്റുള്ളവരുടെ കഴിവ്‌കേട് കൊണ്ടാണ് " ടി.ജി മോഹൻദാസ് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്