എസ്എഫ്ഐയെ സിപിഎം നിലയ്ക്കു നിർത്തണം: കെ.സുരേന്ദ്രൻ

MARCH 22, 2025, 8:02 AM

 തിരുവനന്തപുരം: ധീരദേശാഭിമാനി സവർക്കറെ അപമാനിക്കുന്ന എസ്എഫ്ഐയെ സിപിഎം നിലയ്ക്ക് നിർത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

ഗവർണർക്കെതിരെ പ്രകോപനം സൃഷ്ടിക്കാനുള്ള എസ്എഫ്ഐ നീക്കം പ്രതിഷേധാർഹമാണ്. മുൻ ഗവർണർക്കെതിരെ കായികാക്രമണത്തിന് വരെ തുനിഞ്ഞവരാണ് എസ്എഫ്ഐക്കാർ.

സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനാണ് എസ്എഫ്ഐയെ ഇളക്കിവിട്ട് വിഷയം മാറ്റാൻ സിപിഎം ശ്രമിക്കുന്നത്. രാജ്യസ്നേഹിയായ ചരിത്രപുരുഷനായ സവർക്കറെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല.

vachakam
vachakam
vachakam

രാജ്യം ആദരിക്കുന്നവരെ അപമാനിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം പരിപാടിയാണ്. യൂണിവേഴ്സിറ്റികളെ അരാജകത്വത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള എസ്എഫ്ഐ നീക്കം അനുവദിക്കാനാവില്ല. യൂണിവേഴ്സിറ്റികളെ സ്വതന്ത്രമാക്കാനുള്ള മുൻ ഗവർണറുടെ നടപടിയാണ് സിപിഎമ്മിനെ പ്രകോപിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam