എണ്ണായിരത്തിലധികം എക്സ് അക്കൗണ്ടുകൾ ‌‌ഇന്ത്യയിൽ  മരവിപ്പിച്ചു

MAY 8, 2025, 8:52 PM

 ഡൽഹി: ഇന്ത്യയിൽ എണ്ണായിരത്തിലധികം എക്‌സ് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന് റിപ്പോർട്ട്.

അക്കൗണ്ടുകൾ മരവിപ്പിക്കാൻ തങ്ങൾ നിർബന്ധിതമായെന്നും ഈ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഭീഷണിയാണെന്നും എക്‌സ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്. 

പ്രമുഖരായവരുടെ അക്കൗണ്ടുകളും അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ അക്കൗണ്ടുകളും മരവിപ്പിക്കാൻ നിർദേശം ലഭിക്കുകയായിരുന്നുവെന്ന് എക്‌സ് വ്യക്തമാക്കി.

vachakam
vachakam
vachakam

'അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കൃത്യമായ തെളിവുകളോ ന്യായീകരണങ്ങളോ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. പല കേസുകളിലും ഏത് പോസ്റ്റാണ് ഇന്ത്യൻ നിയമം ലംഘിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടില്ല.

ഇന്ത്യൻ സർക്കാറിന്റെ ആവശ്യത്തോട് ഞങ്ങൾ യോജിക്കുന്നില്ലെങ്കിലും ഇന്ത്യയിൽ മാത്രം നിർദ്ദിഷ്ട അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്', എക്‌സ് പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam