കോഴിക്കോട്: മധ്യ പൗരസ്ത്യ രാഷ്ട്രങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ളവർ യുദ്ധ ഭീതി അനുഭവിക്കുന്ന സഹാചര്യത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രാർഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സമാധാന സന്ദേശ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീറുൽ അഹ്ദൽ അഹ്‌സനി സംസാരിക്കും.മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് വെള്ളിയാഴ്ച രാവിലെ 9 മുതലാണ് പ്രാർഥനാ സമ്മേളനവും ബദ്‌റുൽ കുബ്‌റാ ആത്മീയ സംഗമവും സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി നടക്കുന്ന ഗ്രാൻഡ് ഇഫ്താറിൽ 25,000ത്തിൽ പരം വിശ്വാസികൾ സംബന്ധിക്കും. നൂറുക്കണക്കിന് വിശുദ്ധ ഖുർആൻ ഖത്മുകൾ സമർപ്പിച്ചും മഹത്തുക്കളായ ബദ്‌രീങ്ങളെ ഇടയാളരാക്കിയും ലോക സമാധാനത്തിനായി വിശ്വാസി സമൂഹം പ്രാർഥന നടത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ ബദ്ർ അനുസ്മരണ സംഗമത്തിനാണ് ജാമിഉൽ ഫുതൂഹ് സാക്ഷ്യം വഹിക്കുന്നത്.
രാവിലെ ഒമ്പത് മണിക്ക് ഖത്മുൽ ഖുർആൻ മജ്‌ലിസോടെ ആരംഭം കുറിക്കുന്ന സമ്മേളനം അർധരാത്രിക്ക് ശേഷം പ്രാർഥനാ മജ്‌ലിസോടെ സമാപിക്കും. മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷിക സംഗമം, തഅ്ജീലുൽ ഫുതൂഹ് മജ്‌ലിസ്, ഖസീദതുൽ ഹംസിയ്യ പാരായണം, ബദർ മൗലിദ്, അസ്മാഉൽ ബദ്ർ, മശ്ഖുൽ ഖുർആൻ, അനുസ്മരണ പ്രഭാഷണം, പ്രാർഥനാ സംഗമം തുടങ്ങിയ സെഷനുകൾക്ക് പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നൽകും.
ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി (ഇമാം, ജാമിഉൽ ഫുതൂഹ്), ബി.സി. ലുഖ്മാൻ ഹാജി (ജോ. കൺവീനർ, സ്വാഗതസംഘം). ശമീം കെ.കെ. ലക്ഷദ്വീപ് (മീഡിയ കൺവീനർ, സ്വാഗതസംഘം), മൻസൂർ എ. ഖാദിർ (മീഡിയ കോഡിനേറ്റർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
