നേതൃത്വം ആവശ്യപ്പെട്ടു: തവനൂരില്‍ കെ ടി ജലീല്‍ തന്നെ മത്സരിച്ചേക്കും 

MARCH 4, 2026, 9:53 AM

കൊച്ചി:  മുന്‍ മന്ത്രി കെ ടി ജലീല്‍ തന്നെ തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും. സിപിഐഎം സംസ്ഥാന നേതൃത്വം കെ ടി ജലീലിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. 

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റുമായ വി പി സാനുവിന്റെ പേര് ആയിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്.

കഴിഞ്ഞ ദിവസം സിപിഐഎം നേതാക്കളില്‍ പലരും ജലീലുമായി സംസാരിച്ചെന്നാണ് വിവരം.  ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. പിന്നാലെയാണ് കെ ടി ജലീലിനെ തന്നെ രംഗത്തിറക്കാമെന്ന തീരുമാനത്തിലേക്ക് സിപിഐഎം എത്തുന്നത്.

vachakam
vachakam
vachakam

രണ്ട് തവണയെന്ന വ്യവസ്ഥ 2021ല്‍ സിപിഐഎം നടപ്പിലാക്കിയപ്പോഴും ജലീലിന് ഇളവ് നല്‍കിയിരുന്നു. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ ജലീല്‍ വ്യക്തമാക്കിയിരുന്നെങ്കിലും സന്നിഗ്ധ ഘട്ടത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam