തൊടുപുഴ: തൊടുപുഴയിലെ ബിജുവിൻ്റെ കൊലപാതകത്തിൽ കൊട്ടേഷൻ സംഘത്തിന് 12,000 രൂപ ഗൂഗിൾ പേ വഴി നൽകിയതായി കണ്ടെത്തൽ.
കൊലപ്പെടുത്താൻ വേണ്ടി തന്നെയാണ് ബിജുവിനെ തട്ടിക്കൊണ്ട് പോയതെന്ന് തൊടുപുഴ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
ബിജുവിനെ കൊന്നത് വ്യാഴാഴ്ച രാവിലെ കാറിൽവെച്ച്
പ്രതികൾക്ക് എല്ലാവർക്കും ക്രിമിനൽ കേസുകൾ ഉണ്ട് . തട്ടിക്കൊണ്ട് പോകുമ്പോൾ മുഖ്യ പ്രതിയായ ജോമോനും കൂട്ടത്തിൽ ഉണ്ടായിരുന്നു.
മുമ്പ് രണ്ട് തവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
എറണാകുളത്ത് നിന്നാണ് ജോമോനെ പിടികൂടിയത്. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. സംഭവത്തിൽ വാഹനങ്ങളടക്കം ഇനി കണ്ടെത്താനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്