കാസർകോട്: കഴിഞ്ഞ ഡിസംബറിൽ മൻസൂർ നഴ്സിങ് കോളജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി (21) മരിച്ചു.
വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികൾ ദിവസങ്ങളോളം സമരം നടത്തിയിരുന്നു.
ഡിസംബർ 7ന് ആയിരുന്നു സംഭവം. ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.
പിന്നീട് ഈ വർഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്