നടന്‍ ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പരാതിയില്‍ അമ്മ നിയമസഹായം നല്‍കും

MARCH 21, 2025, 12:38 AM

കൊച്ചി:  നടൻ ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പരാതിയിൽ  താരങ്ങളുടെ സംഘടനയായ ‘അമ്മ’ നിയമസഹായം നല്‍കും. 

നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്ക് ഒരു കോടി രൂപ നല്‍കാനുണ്ടെന്ന ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശമാണ് പരാതിക്ക് കാരണമായത്. ജയന്‍ ചേര്‍ത്തലയ്ക്കായി മുതിര്‍ന്ന അഭിഭാഷകനെ തന്നെ വയ്ക്കുമെന്നാണ് അമ്മയുടെ നിലപാട്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വന്‍ സാമ്പത്തിക ബാധ്യതയിലാണെന്ന് അറിയിച്ചപ്പോള്‍ പണം കടം നല്‍കിയത് അമ്മയാണെന്നും ഒരു ഷോയ്ക്ക് വേണ്ടി വന്‍ താരങ്ങള്‍ പ്രതിഫലം പോലും വാങ്ങാതെയാണ് വന്നതെന്നും ഇനിയും അസോസിയേഷന്‍ അമ്മയ്ക്ക് കുറച്ച് തുക തരാനുണ്ടെന്നുമാണ് മാധ്യമങ്ങളിലൂടെ ജയന്‍ ചേര്‍ത്തല അറിയിച്ചിരുന്നത്.

vachakam
vachakam
vachakam

ജയന്‍ ചേര്‍ത്തല തങ്ങളെ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സിജിഎം കോടതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് നല്‍കിയെങ്കിലും ജയന്‍ ചേര്‍ത്തല അതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് തര്‍ക്കം വന്‍ നിയമയുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam