ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫെറോനാ ദൈവാലയത്തിൽ വി.യൗസേപ്പിതാവിന്റെ തിരുന്നാൾ ഭക്തി നിർഭരമായി ആഘോഷിച്ചു. അന്നേ ദിവസം വി. യൗസേപ്പിതാവിനോടുള്ള ജപമാലയും ലദീഞ്ഞും തുടർന്ന് വി.കുർബാനയും നടത്തപ്പെട്ടു.
തുടർന്ന് പുഷ്പവടി വെഞ്ചരിച്ച് നൽകുകയും എല്ലാ പ്രസുദേന്തിമാരെയും ജോസഫ് നാമധാരികളെയും ആദരിക്കുകയും ചെയ്തു. സജിസോളി മാലിത്തുരുത്തേൽ, ജോയ് ഗ്രേസി വാച്ചാച്ചിറ, ബേബി ത്രേസ്യാമ്മ പുതിയേടത്ത്, ഷിബു സുസ്മിത മുളയാനിക്കുന്നേൽ, സണ്ണി മേഴ്സി മുണ്ടപ്ലാക്കിൽ, ജേക്കബ് ഷേർളി വഞ്ചിപ്പുരയ്ക്കൽ, ജോസ് ആൻസി ഇയൊലിൽ, ഏലിയാമ്മ ചേത്തലിൽ, ജെൻസൻ എവ്ലിൻ ഐക്കരപറമ്പിൽ, ബിജു രഞ്ജു കൊച്ചു മണ്ണാന്തറ, സാബു ഷീബ മുത്തോലം എന്നിവർ തിരുന്നാൾ ഏറ്റെടുത്ത് നടത്തി.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്