തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആത്മഹത്യയെന്നാണ് വിവരം. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചു ആട്ടുകാൽ സ്വദേശി ഷെമീം മൻസിൽ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്. ഒന്നര മാസം മുൻപാണ് ഇദ്ദേഹത്തിന് പ്രമോഷൻ കിട്ടിയത്.
ഇന്ന് പുലർച്ചെ വീട്ടിലെ മുകളിലത്തെ നിലയിലെ ഷെമീമിൻ്റെ ഓഫീസ് റൂമിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. പോത്തൻകോട് കെഎസ്ഇബി ഓഫിസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്നു.
നെടുമങ്ങാട് പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്