തിരുവനന്തപുരം: സർപ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി ടൊവിനോ തോമസ്. ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തോമസ് ബ്രാൻഡ് അംബാസിഡറായി എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
പാമ്പ് കടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്കരിച്ച ആപ്പാണ് സർപ്പ ആപ്പ്. ബ്രാൻഡ് അംബാസിഡറായി പങ്കു ചേർന്ന ടൊവിനോയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. 'സർപ്പ' യ്ക്ക് കൂടുതൽ പ്രചാരം നൽകാൻ ക്യാമ്പയിനിൽ പങ്കാളികൾ ആവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സർപ്പ ആപ്പിൻ്റെ ഭാഗമായി ടൊവിനോ തോമസ് പങ്കാളിയായ പ്രചാരണ വീഡിയോ പങ്കുവെച്ച ഫോസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്