കോഴിക്കോട്: താമരശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസിനെ ആശുപത്രിയിലേക്ക് മാറ്റി.
ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ ബഹളം വെക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടയില്‍ എംഡിഎംഎ വിഴുങ്ങി എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം, താമരശേരിയിലെ എം ഡി എം എ വില്‍പ്പന സംഘത്തിലെ പ്രധാനിയെ എക്‌സൈസ് സംഘം കോഴിക്കോട് വച്ചു പിടികൂടി. 58 ഗ്രാം എംഡിഎംഎയുമായാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താന്‍ പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്