തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചതായി റിപ്പോർട്ട്. വൈകിട്ട് 5:30 മണിയോടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന വർക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്.
അതേസമയം ബോണറ്റിൽ നിന്നു പുക ഉയരുന്നത് കണ്ടയുടൻ കാർ യാത്രക്കാരൻ പുറത്തേക്ക് ഓടി ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായത്.
കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് ആണ് പൊലീസ് വ്യക്തമാക്കുന്നത്. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് നീ നിയന്ത്രണ വിധേയമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്