തിരുവനന്തപുരം: പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ തയ്യൽക്കടക്കാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടകംപളളി സ്വദേശി സുധീറാണ് അറസ്റ്റിലായത്.
സ്വകാര്യ സ്‌കൂളിൽ യൂണിഫോമിന്റെ അളവെടുക്കാൻ വന്നതായിരുന്നു ഇയാൾ എന്നാണ് ലഭിക്കുന്ന വിവരം. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. രണ്ട് ദിവസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. സ്‌കൂൾ അധികൃതരെ കുട്ടിയുടെ രക്ഷിതാക്കൾ വിവരം അറിയിച്ചെങ്കിലും പൊലീസിനെ അറിയിച്ചിരുന്നില്ല. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്