മുംബൈ: നാഗ്പൂര്‍ സംഘര്‍ഷത്തിനിടെ പൊതു സ്വത്ത് നശിപ്പിച്ചതിന്റെ ചെലവ് കലാപകാരികളില്‍ നിന്ന് ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പിഴ നല്‍കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഫഡ്നാവിസ് പറഞ്ഞു. അക്രമികള്‍ക്കെതിരെ 'ബുള്‍ഡോസര്‍' നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'എന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കലാപകാരികളില്‍ നിന്ന് തിരിച്ചുപിടിക്കും. അവര്‍ പണം നല്‍കിയില്ലെങ്കില്‍, അവരുടെ സ്വത്തുക്കള്‍ വീണ്ടെടുക്കലിനായി വില്‍ക്കും. ആവശ്യമുള്ളിടത്തെല്ലാം ബുള്‍ഡോസറുകളും ഉപയോഗിക്കും,' ഫഡ്നാവിസ് പറഞ്ഞു. അക്രമികളുടെ അനധികൃത കെട്ടിടങ്ങള്‍ ബുള്‍ഡോസറുപയോഗിച്ച് തകര്‍ക്കുന്നതിനെക്കുറിച്ചാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
ഛത്രപതി സംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ) നയിച്ച പ്രതിഷേധത്തിനിടെ വിശുദ്ധ ലിഖിതങ്ങളുള്ള ഒരു 'ചാദര്‍' കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മാര്‍ച്ച് 17 ന് സെന്‍ട്രല്‍ നാഗ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
മൂന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു, നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 40 വയസ്സുള്ള ഒരാള്‍ മരിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കലാപത്തില്‍ പങ്കെടുത്ത 104 പേരെ അറസ്റ്റ് ചെയ്തതായി ഫഡ്നാവിസ് പറഞ്ഞു. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''കലാപത്തില്‍ ഉള്‍പ്പെട്ടവരോ കലാപകാരികളെ സഹായിക്കുന്നവരോ ആയവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കും. സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെയും കൂട്ടുപ്രതികളാക്കും. ഇതുവരെ 68 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തിരിച്ചറിഞ്ഞ് ഇല്ലാതാക്കി...' മുഖ്യമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്