ഇടുക്കി: തൊടുപുഴയില്‍ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി.കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണം. അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല.
27 വയസുകാരനാണ് ജീവൻ നഷ്ടമായത്.ആർക്കും ഒരു വേദനയും തോന്നുന്നില്ലേ എന്ന് കോടതി ചോദിച്ചു. കൂടാതെ അപകടത്തിന്‍റെ യഥാർത്ഥ വസ്തുത എന്താണ് എന്ന് പരിശോധിക്കാനും കോടതി സർക്കാരിന് നിർദേശം നല്‍കി.
രണ്ട് ദിവസം മുൻപാണ് മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) മരിച്ചത്. കലുങ്ക് നിർമ്മിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം.ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിര്‍മാണത്തിനായി ഇവിടെ പ്രവ്രർത്തികള്‍ നടത്തിയിരുന്നു. അതിന് വേണ്ടിയെടുത്ത കുഴിയിൽ വീണാണ് അപകടം.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷൻ 2026' ടിക്കറ്റ് വിതരണ ഉദ്ഘാടനം
സേവന മേഖലകളിൽ പത്തുശതമാനം വെട്ട്; പ്രതിരോധത്തിന് 1.5 ട്രില്യൺ ഡോളർ നീക്കിവെച്ച് ട്രംപിന്റെ
അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പാളി; പാകിസ്ഥാൻ നടത്തിയ സമാധാന ശ്രമങ്ങൾ പരാജയമെന്ന് റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിലെ പിടിമുറുക്കം ഇറാൻ ഉടൻ അയയ്ക്കില്ല; മുന്നറിയിപ്പുമായി അമേരിക്കൻ ഇന്റലിജൻസ്