ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിൽ ഇന്റർകാസ്റ്റ് വിവാഹത്തെച്ചൊല്ലിയുള്ള കുടുംബതർക്കത്തെത്തുടർന്ന് യുവദമ്പതികൾ ജീവനൊടുക്കി. അനുമുല രാകേഷ് റെഡ്ഡി (25), ഭാര്യ തരിഗോപ്പുല ഹരിക (22) എന്നിവരാണ് മരിച്ചത്. പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും ഹൈദരാബാദിൽ താമസിച്ചു വരികയായിരുന്നു. മൂന്ന് മാസം മുൻപാണ് ഇവർ നാട്ടിലേക്ക് തിരിച്ചെത്തിയത്.
ഹരിക മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയായതിനാൽ രാകേഷിന്റെ മാതാപിതാക്കൾ വിവാഹം അംഗീകരിച്ചിരുന്നില്ല. ഇത് ദമ്പതികളെ വലിയ മാനസിക വിഷമത്തിലാക്കിയിരുന്നു. മാർച്ച് 28-ന് രാകേഷ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയിലിരിക്കെ മാർച്ച് 30-ന് മരണം സംഭവിച്ചു. ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഏപ്രിൽ 2-ന് ഹരികയും ജീവനൊടുക്കുകയായിരുന്നു.
നേരത്തെ ഹരിക ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ പൊലീസ് ഇടപെട്ട് കൗൺസിലിംഗ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് രാകേഷിന്റെ മാതാപിതാക്കൾ വിവാഹത്തിന് അന്ന് വിമുഖതയോടെ സമ്മതിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ദമ്പതികളുടെ മരണവാർത്ത പുറത്തുവരുന്നതിനിടെ, രാജ്യത്തെ ഇന്റർകാസ്റ്റ് വിവാഹങ്ങളെക്കുറിച്ചുള്ള ഇന്ത്യാ ടുഡേ ജിഡിബി (2025) സർവേ റിപ്പോർട്ടും ചർച്ചയാവുകയാണ്. സർവേയിൽ പങ്കെടുത്ത 56 ശതമാനം ഇന്ത്യക്കാരും അന്തർജാതി വിവാഹങ്ങളെ എതിർക്കുന്നു.
ഉത്തർപ്രദേശിൽ 84 ശതമാനം പേരും ഇത്തരം വിവാഹങ്ങളെ എതിർക്കുമ്പോൾ, ചണ്ഡീഗഡിൽ 91 ശതമാനം പേരും വിവാഹങ്ങളെ പിന്തുണയ്ക്കുന്നവരാണ്. രാജസ്ഥാൻ, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ദളിത് വിഭാഗത്തിൽപ്പെട്ടവരുമായുള്ള വിവാഹങ്ങൾക്ക് കേന്ദ്രസർക്കാരും സാമ്പത്തിക സഹായം നൽകിവരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഉത്തർപ്രദേശിൽ വൻ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ടു: നാല് യുവാക്കൾ പിടിയിൽ
ഇന്റർകാസ്റ്റ് വിവാഹത്തെച്ചൊല്ലി കുടുംബത്തിൽ തർക്കം; യുവദമ്പതികൾ ജീവനൊടുക്കി
രാഘവ് ചദ്ദയെ വെട്ടി ആം ആദ്മി പാർട്ടി; 'ഒതുക്കിയതാണ്, തോൽപ്പിച്ചതല്ലെന്ന്' ചദ്ദ, വിട്ടുവീഴ്ച
ഇന്ത്യയെ പാഠം പഠിപ്പിക്കും; പ്രകോപനപരമായ പ്രസ്താവനയുമായി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്