സ്വർണക്കൊള്ള വിവാദം ഏശില്ല; കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

APRIL 3, 2026, 10:26 PM

തിരുവനന്തപുരം: നല്ല ഭൂരിപക്ഷത്തിൽ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. രാഷ്ട്രീയ ഭേദമന്യേ ജനം ഒപ്പം നിൽക്കും. സ്വർണക്കൊള്ള വിവാദം ഏശില്ല. 'പോറ്റിയെ കേറ്റിയെ' എത്ര പാടിയാലും അത് ജനങ്ങളെ സ്വാധീനിക്കില്ല. വ്യക്തിപരമായ ആരോപണം ഏറെ വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രൻ നമസ്തേ കേരളത്തിൽ പറഞ്ഞു.

കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. സാധാരണക്കാരുടെ വോട്ടർമാർ തനിക്കൊപ്പം നിൽക്കും. 'പോറ്റിയെ കേറ്റിയെ' പാട്ട് എത്ര പാടിയാലും ഏശില്ല. സ്വർണ്ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു.

അതിൽ വിഷമമുണ്ട്. കുടുംബവും വേദനിച്ചു. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയിലും കടകംപള്ളി പ്രതികരിച്ചു. ഒപ്പം ഫോട്ടോയെടുക്കാൻ വരുന്ന ആരെയും തടയാറില്ലെന്നായിരുന്നു വിശദീകരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam