വോട്ടെടുപ്പിന് ഇനി 5 നാൾ മാത്രം;   പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ​ഗാന്ധിയും ശനിയാഴ്ച കേരളത്തിൽ 

APRIL 3, 2026, 7:56 PM

തിരുവനന്തപുരം: മലയാളികൾ കാത്തിരിക്കുന്ന ആവേശകരമായ നിയമസഭാ പോരാട്ടത്തിന് ഇനി 5 നാൾ മാത്രം. ആര് വാഴും ആര് വീഴും എന്ന് കാത്തിരിക്കുകയാണ് സംസ്ഥാനം. മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമേറിയ പ്രചരണത്തിലൂടെ കടന്നു പോകുകയാണ്, 

എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ( ഏപ്രിൽ 4) വീണ്ടും കേരളത്തിൽ എത്തും.

വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും പൊതുപരിപാടി സംഘടിപ്പിക്കും. ശബരിമല സ്വർണ്ണക്കൊള്ള, എഫ്സിആർഎ നിയമ ഭേദഗതി വിവാദങ്ങളിൽ മോദി എന്ത് പറയും എന്നതിലാണ് ആകാംക്ഷ.

vachakam
vachakam
vachakam

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും    ശനിയാഴ്ച ( ഏപ്രിൽ 4)  കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുൽ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.

 സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണം കൊഴുപ്പിക്കുകയാണ് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ശനിയാഴ്ച മുതൽ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam