രഞ്ജിത്തിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ കേസ്

APRIL 3, 2026, 10:31 PM

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർക്കെതിരെ കേസ്. അതിജീവിതയുടെ പരാതിയിലാണ് യൂട്യൂബർക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്.

jinoos 2.0 എന്ന യൂട്യൂബ്-ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയായ തൻ്റെ പേര് വെളിപ്പെടുത്തിയെന്നാണ് യുവനടിയുടെ പരാതി. ഏപ്രിൽ രണ്ടിനാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് പൊതുസമൂഹത്തിൻ്റെ മുമ്പിൽ തന്നെ അപമാനിക്കാനാണെന്നും യുവ നടി നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകമാണ്. എറണാകുളം സിജെഎം കോടതിയിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. ഇതിനായി രഞ്ജിത്തിനെ കോടതിയിൽ നേരിട്ട് ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് എസ്ഐടിയുടെ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam