കണ്ണൂര്‍: സഖാവ് ധനരാജിന്റെ രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവംതൂക്കികളെ വെളുപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് യാതൊരു മടിയും കാണിച്ചില്ലെന്നും അത് വെളിച്ചത്ത് കൊണ്ടുവന്ന തന്നെ അപഹസിച്ചുവെന്നും പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍.
പയ്യന്നൂരില്‍ പാര്‍ട്ടിയിലെ ആശ്രിത ന്യായീകരണ കുതുകികള്‍ ചര്‍ദ്ദിച്ച് പാളിയ പ്രതിരോധ വചനങ്ങളെ സവിശേഷമായ കണ്ടുപിടിത്തമായി പുന:രവതരിപ്പിച്ചു എന്നത് മാത്രമാണ് ഈ മഹാന്റെ സംഭാവനയെന്നും കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സഖാവ് ധനരാജിന്റേതടക്കമുള്ള വിഷയങ്ങള്‍ ആദ്യമുന്നയിച്ചത് പാര്‍ട്ടിക്കുള്ളിലാണ്. നിരന്തരമായി ഈ വിഷയത്തിനുമേല്‍ നടന്ന ഉള്‍പാര്‍ട്ടി പോരാട്ടത്തിന്റെ അനന്തര ഫലമെന്നോണമാണ് പരസ്യമായി ജനങ്ങളുടെ മുന്നില്‍ പിന്നീടത് ഉന്നയിക്കേണ്ടി വന്നത്.
സ്വരാജ് ബോധപൂര്‍വ്വം അത് തമസ്‌കരിച്ചു. തന്റെ തന്നെ നേതാവിന്റെ മുന്‍ പ്രസ്താവനകളെ അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാല്‍ ഈ പോരാട്ടത്തിന്റെ ആരംഭം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ആരംഭിച്ചതായി തിരിച്ചറിയാന്‍ സാധിക്കാത്തതല്ല. പക്ഷേ അങ്ങനെ ചെയ്താല്‍ തര്‍ക്കബുദ്ധിക്കാരന്റെ കള്ളി വെളിച്ചത്താവുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
സ്വരാജ് വാക്കുകളാല്‍ തീര്‍ക്കുന്ന മായാവലയത്തില്‍ വീണുപോകുന്നവരുടെ കൂട്ടത്തില്‍ ആധികാരികമായ രേഖകളെ നേരിട്ട് പരിശോധിച്ച് അതിലെ ഉള്ളുകളികളെ തിരിച്ചറിഞ്ഞ വ്യക്തികള്‍ ഉണ്ടാവില്ല. സ്വരാജ് കണ്ണടച്ചാല്‍ സ്വരാജിനു മാത്രമേ ഇരുട്ടാകൂവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരെയുള്ള ഈ പോരാട്ടത്തില്‍ സത്യത്തെ ആയുധമാക്കി മുന്നോട്ട് പോകും. അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
