മലപ്പുറം: പ്രസവത്തിനെത്തിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടതിന് പിന്നാലെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന നാല് സ്ത്രീകള്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഡോക്ടര്‍ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയില്‍ വെച്ചായിരുന്നു സംഭവം അരങ്ങേറിയത്. നേരത്തെ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഒരു യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെട്ടു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കളായ സ്ത്രീകള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ആക്രമിച്ചത്.
സംഘര്‍ഷത്തിനിടെ ക്ലിനിക്കിലുണ്ടായിരുന്ന അജിത, അശ്വതി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ചികിത്സാപരമായ പരാതികളുണ്ടെങ്കില്‍ അത് നിയമപരമായി നേരിടുന്നതിന് പകരം ഡോക്ടര്‍മാരെ കായികമായി നേരിടുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷൻ 2026' ടിക്കറ്റ് വിതരണ ഉദ്ഘാടനം
സേവന മേഖലകളിൽ പത്തുശതമാനം വെട്ട്; പ്രതിരോധത്തിന് 1.5 ട്രില്യൺ ഡോളർ നീക്കിവെച്ച് ട്രംപിന്റെ
അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പാളി; പാകിസ്ഥാൻ നടത്തിയ സമാധാന ശ്രമങ്ങൾ പരാജയമെന്ന് റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിലെ പിടിമുറുക്കം ഇറാൻ ഉടൻ അയയ്ക്കില്ല; മുന്നറിയിപ്പുമായി അമേരിക്കൻ ഇന്റലിജൻസ്