സീറോ മലബാർ ജൂബിലി കൺവെൻഷനോടനുബന്ധിച്ച് ഷിക്കാഗോയിൽ മുതിർന്നവരുടെ മഹാസമ്മേളനം സംഘടിപ്പിച്ചു.
കൺവെൻഷന്റെ ഭാഗമായി നടന്ന സീനിയർ, പയനിയർ, ഗോൾഡൻ കപ്പിൾസ് ഗ്രാൻഡ് അസംബ്ലിക്ക് ഡയോസിസൻ സീനിയർ കോർഡിനേറ്റർ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, ടീം അംഗങ്ങളായ തോമസ് പുതുക്കളം, ജോജോ വെള്ളാനിക്കൽ എന്നിവർ നേതൃത്വം നൽകി.
ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വത്തിക്കാനിൽ നിന്നുള്ള കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യാതിഥിയായിരുന്നു.
ബിഷപ്പ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, കാനഡ മിസിസാഗ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ എന്നിവർ പ്രഭാഷണം നടത്തി. റവ. മോൺ. ജോൺ മേലേപുറം, റവ. മോൺ. തോമസ് കടുകപ്പിള്ളിൽ എന്നിവർ ആശംസകൾ നൽകി.
അമേരിക്കയിലെ വിവിധ സീറോ മലബാർ ഇടവകകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്സും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനതോടനോടനുബന്ധിച്ച ഡയോസിസൻ സീനിയർ കോർഡിനേറ്റർ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി എഡിറ്റുചെയ്തു പ്രസിദ്ധികരിക്കുന്ന ഷിക്കാഗോ സിറോമലബാർ സീനിയർ, പയനിയർ, ഗോൾഡൻ കപ്പിൾസ് ഡിറക്ടറി 'ഫുട്പ്രിന്റ് ' ന്റെ പ്രകാശനം ബിഷപ്പ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
