പൊലീസുകാർക്കെതിരേ വധഭീഷണി; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേ  കേസെടുത്തു

OCTOBER 2, 2026, 8:24 PM

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ കൻ്റോൺമെന്റ് എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും എതിരേ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കൾക്കെതിരേ കേസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

 സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയി, കടകംപുള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേയാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത് രവീന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. 

കഴിഞ്ഞദിവസം നടന്ന സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് വി ജോയിയും കടകംപള്ളി സുരേന്ദ്രനും പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയത്. മാർച്ചിനിടെ കന്റോൺമെന്റ് അസി. കമ്മീഷണർ ജയചന്ദ്രനോട് സംസാരിക്കുന്നതിനിടെയാണ് ഇരുവരും കന്റോൺമെന്റ് എസ്എച്ച്ഒ സതീശ്കുമാർ, എസ്ഐ ​ഗോകുൽ എന്നിവർക്കെതിരേ പരാമർശം നടത്തിയത്.

vachakam
vachakam
vachakam

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഇവിടെ ഒരു കൊലപാതകം നടക്കും എന്നായിരുന്നു വി ജോയി പറഞ്ഞത്. എസ്ഐ ​ഗോകുലും സതീശ്കുമാറും തിരികെ വീട്ടിലെത്തി കുട്ടികളെ താലോലിക്കില്ലെന്നായിരുന്നു കടകംപള്ളിയുടെ പരാമർശം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam