വെനസുവേലൻ ലോബിങ് സ്‌കാൻഡൽ: മുൻ യുഎസ് കോൺഗ്രസ്മാൻ ഡേവിഡ് റിവേരക്ക് 10 വർഷം ജയിൽ ശിക്ഷ

OCTOBER 2, 2026, 11:51 PM

ഫ്‌ളോറിഡ: വെനസുവേലൻ സർക്കാരിനായി രഹസ്യമായി ലോബിയിംഗ് നടത്തിയ കേസിൽ ഫ്‌ളോറിഡയിൽ നിന്നുള്ള  മുൻ യു.എസ് കോൺഗ്രസ് അംഗവും റിപ്പബ്ലിക്കൻ നേതാവുമായ ഡേവിഡ് റിവേരയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു.

മിയാമി ഫെഡറൽ ജഡ്ജി മെലിസ ഡാമിയൻ ആണ് ശിക്ഷ വിധിച്ചത്. ആദ്യ ട്രംപ് ഭരണകാലത്ത് നിക്കോളാസ് മഡുറോ സർക്കാരിനുവേണ്ടി 50 മില്യൺ ഡോളറിന്റെ ലോബിയിംഗ് ക്യാമ്പെയ്ൻ രഹസ്യമായി നടത്തിയെന്നാണ് കേസ്.

ഡേവിഡ് റിവേര (61), മിയാമി മുൻ കോൺഗ്രസ് അംഗവും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അടുത്ത സുഹൃത്തുമാണ്. വെനസ്വേലൻ വിദേശകാര്യ മന്ത്രി ഡെൽസി റോഡ്രിഗസിന്റെ ആവശ്യപ്രകാരം യു.എസും വെനസ്വേലയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ റിവേര ഇടപെട്ടു.

vachakam
vachakam
vachakam

മാർക്കോ റൂബിയോ, മുൻ അറ്റോർണി ജനറൽ പീറ്റ് സെഷൻസ് തുടങ്ങിയ പ്രമുഖ സുഹൃത്തുക്കളെ സ്വാധീനിക്കാൻ ഇവർ രഹസ്യമായി ശ്രമിച്ചു.

വൻതുക പ്രതിഫലം വാങ്ങിയ പ്രതി വിദേശ ലോബിയിംഗ് നിയമങ്ങൾ ലംഘിച്ചതായി കോടതി കണ്ടെത്തി.ശിക്ഷാവിധിക്ക് പിന്നാലെ റിവേരയുടെ അഭിഭാഷകർ പ്രസിഡൻഷ്യൽ മാപ്പിനായി അപേക്ഷ നൽകുകയും അപ്പീൽ പോകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam