വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു; പ്രതികൾ പിടിയിൽ

JULY 13, 2026, 9:56 PM

തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു.തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്‍ശന് (19) ആണ് കുത്തേറ്റത്.

ഇന്നലെ രാത്രി 10.40 ഓടെ  വര്‍ക്കല ഹെലിപ്പാഡ് ക്ലിഫ് മേഖലയിലായിരുന്നു സംഭവം നടന്നത്. ഹെലിപ്പാഡ് ഭാഗത്തുനിന്ന് ക്ലിഫിലൂടെ നടന്നുപോകുന്നതിനിടെ പ്രതികള്‍, തഞ്ചാവൂര്‍ സ്വദേശികളായ സുദര്‍ശന്‍ (19), സതീഷ് (17), കുമുദന്‍ (19) എന്നിവരെ തടഞ്ഞ് നിര്‍ത്തുകയും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തര്‍ക്കം രൂക്ഷമായതോടെയാണ് ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് പിടിയിലായി. വര്‍ക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തന്‍, ജെറിന്‍ എന്നിവരെയാണ് ടൂറിസം പൊലീസ് പിടികൂടിയത്.

vachakam
vachakam
vachakam

അതേസമയം, കുത്തേറ്റ 19 വയസുകാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുത്തേറ്റയുടന്‍ തന്നെ ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam