മലയാളിപ്പെരുമ വാനോളം: ബഹിരാകാശത്തേക്ക് ചിറകുയര്‍ത്തി ഡോ. അനില്‍ മേനോന്‍

JULY 13, 2026, 10:28 PM

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഇത് അഭിമാന നിമിഷമാണ്. നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്നു. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് ഇതോടെ ഡോ. അനിന്‍ മേനോന്റെ പേരില്‍ കുറിക്കപ്പെടുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് അദ്ദേഹത്തിന്റെ ഈ സ്വപ്ന യാത്ര.

ഖസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 8.17 നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സോയൂസ് 2.1എ റോക്കറ്റാണ് പേടകത്തെയും വഹിച്ചുകൊണ്ട് വിണ്ണിലേക്ക് കുതിച്ചുയരുക.

എട്ടുമാസത്തെ ഗവേഷണം; കൂട്ടിന് റഷ്യന്‍ സഞ്ചാരികളും

vachakam
vachakam
vachakam

റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോത്ര് ദുബ്രോവ്, അന്ന കികിന എന്നിവരാണ് ഡോ. അനില്‍ മേനോനൊപ്പം ദൗത്യത്തില്‍ പങ്കാളികളാകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ടുമാസം നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാല ഗവേഷണ ദൗത്യത്തിനാണ് സംഘം നേതൃത്വം നല്‍കുക. ബയോമെഡിക്കല്‍ സയന്‍സ്, ബഹിരാകാശത്തെ മനുഷ്യ ശരീരത്തിന്റെ മാറ്റങ്ങള്‍, പുതിയ സാങ്കേതിക വിദ്യകളുടെ പരീക്ഷണം തുടങ്ങി നിരവധി നിര്‍ണായക ഗവേഷണങ്ങള്‍ ഈ കാലയളവില്‍ നടക്കും.

അടിയന്തര വൈദ്യസഹായ രംഗത്ത് നിന്ന് ബഹിരാകാശ സേനയിലേക്ക്

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ 49 കാരനായ അനില്‍ മേനോന്‍, യു.എസ് ബഹിരാകാശ സേനയില്‍ കേണല്‍ പദവി അലങ്കരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ്. അമേരിക്കയിലെ മിനിയാപോളിസില്‍ ജനിച്ചു വളര്‍ന്ന അനില്‍ പാതി മലയാളിയാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെയും ഉക്രെയ്ന്‍ സ്വദേശിനിയായ എലിസബത്ത് സമോയിലെങ്കോയുടെയും മകനാണ്.

vachakam
vachakam
vachakam

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും നേടിയ അനില്‍, മുന്‍പ് സ്‌പേസ് എക്‌സിന്റെ ആദ്യ പൈലറ്റ് ദൗത്യങ്ങളുടെ മെഡിക്കല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാസയുടെ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസില്‍ സജീവമായി പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.

2021 ലെ തിരഞ്ഞെടുപ്പും കഠിന പരിശീലനവും

12,000 ത്തിലധികം അപേക്ഷകരില്‍ നിന്നാണ് 2021 ഡിസംബറില്‍ നാസ അനിലിനെ തങ്ങളുടെ ബഹിരാകാശ യാത്രികരുടെ സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. തുടര്‍ന്ന് റോബോട്ടിക്‌സ്, സ്പേസ്വാക്ക്, ജാപ്പനീസ്-റഷ്യന്‍ ഭാഷകള്‍, അതിജീവന പരിശീലനം എന്നിവ ഉള്‍പ്പെടെ രണ്ട് വര്‍ഷത്തിലധികം നീണ്ട കഠിനമായ പരിശീലനം അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി.

vachakam
vachakam
vachakam

അനിലിന്റെ ഭാര്യ അന്നാ മേനോനും ബഹിരാകാശ രംഗത്ത് പ്രശസ്തയാണ്. സ്‌പേസ് എക്‌സ് ജീവനക്കാരിയായ അന്നാ മേനോന്‍ പോളാരിസ് ഡോണ്‍ ദൗത്യത്തിലൂടെ ബഹിരാകാശ യാത്ര നടത്തിയ പ്രമുഖ യാത്രികയാണ്. ജെയിംസ്, ഗ്രേസ് എന്നിവരാണ് ഇവരുടെ മക്കള്‍.

മലയാളി വേരുകളുള്ള ഒരു ശാസ്ത്രജ്ഞന്‍ ലോക ശാസ്ത്ര രംഗത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍ ഭാരതത്തിനും പ്രത്യേകിച്ച് കേരളത്തിനും ഇത് അഭിമാനകരമായ നേട്ടമായി മാറുകയാണ്.

English Summary

Dr. Anil Menon, a NASA astronaut and U.S. Space Force Colonel, is set to make history as the first astronaut of Malayalam heritage to journey into space, launching to the International Space Station (ISS) aboard Russia’s Soyuz MS-29 spacecraft from Kazakhstan's Baikonur Cosmodrome on Tuesday at 8:17 PM IST (10:47 AM EDT). Joining Russian cosmonauts Pyotr Dubrov and Anna Kikina for an eight-month mission, the 49-year-old emergency medicine physician—born to an Indian father from Palakkad and a Ukrainian mother—will conduct extensive biomedical research and technology demonstrations. Selected by NASA in 2021 from over 12,000 applicants, Menon’s background includes serving as Space Emergency Medical Director for SpaceX and completing rigorous training in robotics, spacewalks, and survival skills alongside his wife, SpaceX engineer and astronaut Anna Menon.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam