കണ്ണൂർ: യുഡിഎഫ് പിന്തുണയുളള തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദന്റെ പ്രചാരണത്തിന് എത്താതെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ.
സിപിഐഎം വിമതനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച നേതാവാണ് വിജിൽ മോഹനൻ.
വെള്ളിയാഴ്ചത്തെ പര്യടന സമാപനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചത് വിജിൽ മോഹനനെയായിരുന്നു. എന്നാൽ വിജിൽ പരിപാടിക്ക് എത്തിയില്ല.
താൻ കോൺഗ്രസ് വിമതനായി നാമനിർദേശ പത്രിക നൽകുമെന്നും വിജിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേതൃത്വം ഇടപെട്ടതോടെ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയെങ്കിലും എതിർപ്പ് തുടരുന്നതിനാലാണ് തളിപ്പറമ്പിലെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് സൂചന.
പിണറായി വിജയൻ സർക്കാരിനെ അധികാരത്തിൽ നിന്ന് തൂത്തെറിയുക എന്ന വലിയ ദൗത്യം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുസമൂഹത്തിന്റെ ആഗ്രഹാഭിലാഷങ്ങൾക്കും പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കുമൊപ്പം തളിപ്പറമ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും പിൻവാങ്ങുകയാണെന്നും വിജിൽ മോഹനൻ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
