പണം വാങ്ങി ചതിച്ചു; അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

APRIL 3, 2026, 10:47 PM

മലപ്പുറം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന കരാർ ലംഘിച്ചതിലൂടെ ലയണൽ മെസ്സി സംസ്ഥാനത്തെ ആരാധകരെ വഞ്ചിച്ചുവെന്ന് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ വി. അബ്ദുറഹിമാൻ.

ടീമിനെ കൊണ്ടുവരാനായി ഒപ്പിട്ട കരാറിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം അവർ പിന്മാറുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. 16,000 മില്യൺ ഡോളറാണ് സ്പോൺസർമാർ ഇതിനായി ചെലവാക്കിയതെന്നും, കരാർ ലംഘനം നടന്നത് അർജന്റീനയുടെ ഭാഗത്തുനിന്നാണെന്നും മന്ത്രി ആരോപിച്ചു.

ഏകദേശം 16,000 മില്യൺ ഡോളറാണ് സ്പോൺസർമാർക്ക് നഷ്ടമായത്. ഇത് സർക്കാരിന്റെ പണമല്ലെന്നും സ്വകാര്യ സ്പോൺസർമാരുടേതാണെന്നും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

കേരള സർക്കാർ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. കരാർ ഒപ്പിട്ട ശേഷം ടീം വരാതിരുന്നത് അവരുടെ വീഴ്ചയാണ്, അതിൽ സർക്കാരിന് പങ്കില്ല.തിരൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നുണ്ടെങ്കിലും ജനങ്ങൾ അത് വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2024 സെപ്റ്റംബറിൽ വലിയ ആവേശത്തോടെയാണ് അർജന്റീന ടീം കേരളത്തിലെത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് പലതവണ തീയതികൾ മാറ്റിയതും ഒടുവിൽ മെസ്സിയും സംഘവും വരില്ലെന്ന വെളിപ്പെടുത്തലും ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam