ആറ് മൊബൈൽ കോടതികളെ റഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും

SEPTEMBER 18, 2024, 1:43 PM

 തിരുവനന്തപുരം: ആറ് മൊബൈൽ കോടതികളെ റഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് മാറ്റുക.  പുതുതായി 21 തസ്തികകൾ സൃഷ്ടിക്കും. ക്രിമിനൽ കോടതികളിൽ അനുവദിച്ചിട്ടുള്ള 16 തസ്തികകൾ പരിവർത്തനം ചെയ്യും.  ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. 

 മറ്റ് മന്ത്രിസഭാ യോ​ഗതീരുമാനങ്ങൾ ഇങ്ങനെ


vachakam
vachakam
vachakam

ഫാമിലി ബഡ്ജറ്റ് സർവ്വേ

1948-ലെ മിനിമം വേജസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട്  പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനായി ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തും. 

2023-24 അടിസ്ഥാന വർഷം കണക്കാക്കി  എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് സർവ്വേ. ഇതു സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണത്തിന് സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും. 

vachakam
vachakam
vachakam

ഡെപ്യൂട്ടി ഡയറക്ടർ-1, റിസർച്ച് അസിസ്റ്റൻറ്-1, എൽഡി കമ്പയിലർ/ എൽഡി ടൈപ്പിസ്റ്റ്-2 എന്നീ തസ്തികകൾ പതിനെട്ട് മാസത്തേക്ക് സൃഷ്ടിക്കും. പുനർവിന്യാസം വഴി ഈ തസ്തികകളിലേയ്ക്ക് നിയമനം നടത്തും. പ്രതിദിനം 600 രൂപ വേതനത്തിൽ 22 ഫീൽഡ് വർക്കർമാരെയും പതിനെട്ട് മാസ കാലയളവിലേക്ക് നിയമിക്കും.


ഹോമിയോ ഡിസ്പെൻസറി

vachakam
vachakam
vachakam

ആലുവ മുനിസിപ്പാലിറ്റിയിൽ നാഷണൽ ആയുഷ് മിഷൻറെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോമിയോ ഡിസ്പെൻസറി ആരംഭിക്കും.


ജി എസ് സന്തോഷ് കരകൗശല വികസന കോർപ്പറേഷൻ എം ഡി 

കരകൗശല വികസന കോർപ്പറേഷൻ കേരള ലിമിറ്റഡിൽ മനേജിങ്ങ് ഡറയക്ടറായി ജി എസ് സന്തോഷിനെ നിയമിക്കും. 


ഭരണാനുമതി നൽകി

കോഴിക്കോട് സൈബർപാർക്കിനോട് ചെർന്ന് കിടക്കുന്ന 20 സെൻറ് സ്ഥലം സൈബർപാർക്കിനായി ഏറ്റെടുക്കാൻ ഭരണാനുമതി നൽകി.


സാധൂകരിച്ചു

അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്ക് വേണ്ടി ഡ്രഡ്‌ജ് ചെയ്ത ഭാഗത്തെ സ്പോയിൽ ദേശീയ പാത 66- ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നൽകും. ഈ അനുമതി നൽകിയതിന് പൊതു താൽപര്യം മുൻനിർത്തി സാധൂകരണം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ദേശീയപാതാ നിർമ്മാണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന വ്യവസ്ഥയിൽ  റോയൽറ്റി, സീനിയറേജ് ചാർജ് എന്നിവയിൽ ഇളവ് നൽകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam