യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ 

SEPTEMBER 19, 2024, 10:41 AM

ആലപ്പുഴ:  രാമങ്കരിയിൽ യുവാവിനെ  വീട് കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിലെ പ്രതി കലവൂർ സ്വദേശി സുബിൻ ആണ് കോയമ്പത്തൂരിൽ നിന്നും പിടിയിലായിരിക്കുന്നത്. 

സുബിൻ ബലമായി പിടിച്ചു കൊണ്ട് പോയ ഭാര്യ രഞ്ജിനിയെയും കണ്ടെത്തി.

പിണങ്ങിക്കഴിയുകയായിരുന്ന സുബിന്റെ ഭാര്യ ബൈജുവിനൊപ്പം കഴിയുന്നത് അറിഞ്ഞ് വീട്ടിലെത്തി വെട്ടിപരിക്കേല്പിച്ച് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

vachakam
vachakam
vachakam

വെട്ടേറ്റ ബൈജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.  എന്നാൽ സുബിന്റെ ഉപദ്രവം സഹിക്കാനാവാതെ ബന്ധം ഉപേക്ഷിച്ചതാണെന്ന് ഭാര്യ രഞ്ജിനി പോലീസിനോട് പറഞ്ഞു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam