എംപോക്‌സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 30 പേർ 

SEPTEMBER 19, 2024, 10:59 AM

മലപ്പുറം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളത് 30 പേർ. സമ്പർക്കപട്ടികയിലുള്ളവർ നിരീക്ഷണത്തിൽ തുടരുകയാണ്. 

ഇതിൽ 23 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ വിദേശത്താണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മലപ്പുറം ഒതായി സ്വദേശിക്കാണ് കഴിഞ്ഞ ദിവസം എംപോക്‌സ് സ്ഥിരീകരിച്ചത്. ചിക്കൻപോക്‌സിന് സമാനമായ ലക്ഷങ്ങളും പനിയുമായാണ് യുവാവ് ചികിത്സ തേടിയത്. സംശയം തോന്നിയ ഡോക്ടർ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

vachakam
vachakam
vachakam

ഈ മാസം 13നാണ് യുവാവ് യുഎഇയിൽ നിന്ന് കേരളത്തിലെത്തിയത്. കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവ് ടാക്‌സിയിലാണ് വീട്ടിലെത്തിയത്.

മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നതിന് മുമ്പ് യുവാവ് നാട്ടിലെ ക്ലിനിക്കിലും ചികിത്സ തേടിയിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam