ആന്റണിയെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാക്കി റാവു

SEPTEMBER 19, 2024, 11:41 AM

ഈ കാലയളവിൽ കരുണാകരൻ ഏറെ അസ്വസ്ഥനായിരുന്നു. കരുണാകരനെ തിരുത്താൻ നടക്കുന്നവർ സ്വയം തിരുത്തട്ടെ എന്നായിരുന്നു ലീഡർ തിരുത്തൽ വാദികളുടെ മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞത്. കാർ അപകടത്തെ തുടർന്ന് വിദേശ ചികിത്സ ലഭിക്കുന്നതിന് സർക്കാർ സംവിധാനം ഒന്നും ചെയ്തില്ലെന്നും മറ്റുമുള്ള കരുണാകരന്റെ കടുത്ത പരാതി യു.ഡി.എഫിലെ മന്ത്രിമാർക്ക് മനോവേദന ഉണ്ടാക്കുക സ്വഭാവികമാണല്ലോ..!

ചെറുപ്പക്കാരായ കോൺഗ്രസ് പ്രവർത്തകരിൽ കരുത്തരായ ചിലർ കരുണാകരപക്ഷമായിരുന്നെങ്കിലും 90കളുടെ ആരംഭത്തിൽ ചില മുറുമുറുപ്പുകൾ അങ്ങുമിങ്ങും ഉരുണ്ടുകൂടിയിരുന്നു. കെ. മുരളീധരനെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവരാൻ  ലീഡർ ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തിയായി നിലകൊണ്ടവരിൽ പ്രധാനിയായിരുന്നു എം.ഐ. ഷാനവാസ്. രമേശ് ചെന്നിത്തലയും ജി. കാർത്തികേയനും  എം.ഐ. ഷാനവാസും അടങ്ങുന്ന മൂവർ സംഘത്തെ അവരുടെ നിലപാടുകൾ കൊണ്ടായിരുന്നു മാധ്യമങ്ങൾ തിരുത്തൽവാദികൾ എന്ന് വിളിച്ചത്.

1992ൽ മുഖ്യമന്ത്രി കെ. കരുണാകരൻ കാറപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്നാണ് തിരുത്തൽവാദി ഗ്രൂപ്പിന്റെ പിറവിക്ക് കാരണമായത്. 1978ലെ കോൺഗ്രസിലെ പിളർപ്പ് മുതൽ കെ.കരുണാകരെന്റ നിഴൽപോലെ സഞ്ചരിച്ചിരുന്നവർ തിരുത്തൽവാദവുമായി രംഗത്തുവന്നത് കോൺഗ്രസ് പ്രവർത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു.

vachakam
vachakam
vachakam

കെ. കരുണാകരന്റെ അനന്തരാവകാശിയെ ഉയർത്തിക്കാട്ടാൻ കരുണാകര പക്ഷത്തെ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട ധീരമായ നിലപാടുകളുമായി തിരുത്തൽവാദികൾ ഉണ്ടായത്. അനന്തരാവകാശിയെ ഉയർത്തിക്കാട്ടുന്നത് കോൺഗ്രസിനുള്ളിലെ ആഭ്യന്തര സമാധാനം തകർക്കാൻ കാരണമായെന്നായിരുന്നു തിരുത്തൽവാദികളുടെ ആരോപണം. മികച്ച പ്രാസംഗികരായിരുന്ന തിരുത്തൽവാദികളിലെ പ്രധാനികൾ എം.ഐ. ഷാനവാസും ജി. കാർത്തികേയനുമായിരുന്നു.

ഒരിക്കൽ യൂത്ത് കോൺഗ്രസ് വേദിയിൽ തിരുത്തൽ വാദി ഗ്രൂപ്പ് അഞ്ച് എംഎൽഎമാരെ അവതരിപ്പിച്ചു. ജി കാർത്തികേയൻ, പുനലൂർ മധു, വി. വിജയകുമാർ, എൻ.വി. ഗോപിനാഥ്, പി.ജെ. ജോയ്. രണ്ട് ദിവസം കഴിഞ്ഞ് അൽഫോൺസ ജോൺ അവരോടൊപ്പം ചേർന്നു. ഗ്രൂപ്പ് യോഗങ്ങൾ മുറ പോലെ നടന്നു.

ഈ കാലയളവിൽ കരുണാകരൻ ഏറെ അസ്വസ്ഥനായിരുന്നു. കരുണാകരനെ തിരുത്താൻ നടക്കുന്നവർ സ്വയം തിരുത്തട്ടെ എന്നായിരുന്നു ലീഡർ തിരുത്തൽ വാദികളുടെ മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞത്. കാർ അപകടത്തെ തുടർന്ന് വിദേശ ചികിത്സ ലഭിക്കുന്നതിന് സർക്കാർ സംവിധാനം ഒന്നും ചെയ്തില്ലെന്നും മറ്റുമുള്ള കരുണാകരന്റെ കടുത്ത പരാതി യു.ഡി.എഫിലെ മന്ത്രിമാർക്ക് മനോവേദന ഉണ്ടാക്കി. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, എം.വി. രാഘവൻ, ആർ. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ് എന്നിവർ ലീഡറുടെ ഈ അഭിപ്രായത്തിൽ പരിഭവം പറയുകയുണ്ടായി.

vachakam
vachakam
vachakam

ഇതിന്റെയെല്ലാം അടിസ്ഥാന കാരണം യു.ഡി.എഫിലെ പടല പിണക്കം തന്നെയാണ്. ഇത് ഇപ്പോൾ ഏറെ ഗുരുതരമാണ്. എന്തുവിലകൊടുത്തും ഐക്യം പുനസ്ഥാപിച്ചേ പറ്റൂ. ഇപ്പോൾ സർക്കാരിന്റെ പ്രവർത്തനം തികച്ചും നിരാശാജനകമാണ്.

ഏതു വിട്ടുവീഴ്ചക്കും താൻ തയ്യാറാണെന്ന് കരുണാകരൻ പ്രസ്താവിച്ചു. തർക്ക വിഷയങ്ങൾ എം.എം. ജേക്കബും ഉമ്മൻചാണ്ടിയും തമ്മിൽ സംസാരിച്ചു തീർക്കട്ടെ എന്ന് ഒരു  തീരുമാനമുണ്ടായി. അത് സത്യത്തിൽ തിരുത്തൽവാദി ഗ്രൂപ്പിലേക്ക് ഇനിയും പുതിയ എംഎൽഎമാർ ചേക്കേറാതിരിക്കാൻ ഉള്ള ഒരു തന്ത്രമായിരുന്നു.

എം.എം. ജേക്കബും ഉമ്മൻചാണ്ടിയും തമ്മിലുള്ള ചർച്ചകൾ മൂന്നുവട്ടം നടന്നെങ്കിലും കാര്യമായി ഒരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടെ വയലാർ രവിയും ഏറെ അസ്വസ്ഥനായി കാണപ്പെട്ടു. അതിന് കാരണം കെ.പി.സി.സി തെരഞ്ഞെടുപ്പിൽ കേവലം 18 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രവി ജയിച്ചത്. അന്ന് രവിക്ക് വോട്ട് ചെയ്ത കെ.പി.സി.സി അംഗങ്ങൾ 30 പേർ ഇപ്പോൾ തിരുത്തൽ വാദികൾക്ക് ഒപ്പമാണ് എന്ന് സംശയമുണ്ട്. ഈ പശ്ചാത്തലത്തിൽ രവി പി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചു.

vachakam
vachakam
vachakam

യു.ഡി.എഫിലെ ഐക്യശ്രമങ്ങളിൽ എ.കെ. ആന്റണി അടക്കമുള്ളവർ സഹകരിക്കുന്നില്ലെന്നും സമാന്തര പ്രവർത്തനവുമായി അവർ മുന്നോട്ടു പോവുകയാണെന്നും ആയിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇതിനിടെ നവംബറിൽ ടി. ശരത്ചന്ദ്രപ്രസാദ് ഉമ്മൻചാണ്ടിക്കെതിരെ ചില അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. അതിലൊന്ന് കക്കിയിലെ തടിയിടപാടാണ് വിഷയം.

1981 ലെ കരുണാകരൻ സർക്കാരിന്റെ കാലത്ത് എം.വി. രാഘവൻ നിയമസഭയിൽ ഉന്നയിക്കുകയും ഉമ്മൻചാണ്ടി തന്നെ ആവശ്യപ്പെട്ടതനുസരിച്ച് ജസ്റ്റിസ് ജോർജ് വടക്കേതിൽ വിശദമായി അന്വേഷണം നടത്തി തള്ളിക്കളഞ്ഞ സംഗതിയാണ് അത്. ഇപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ്. ഉമ്മൻചാണ്ടിക്ക് സ്പിരിറ്റ് കച്ചവടക്കാരൻ ഈശ്വരമൂർത്തിയുമായി അടുപ്പമുണ്ടെന്നും മറ്റും പറഞ്ഞ് അത് നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെ പരാതി രൂപത്തിൽ നൽകുകയും ചെയ്തു. ഈ ആരോപണങ്ങളെല്ലാം തന്നെ ജനങ്ങൾക്ക് വിശ്വാസം ഉള്ള ഏത് ഏജൻസിയെ കൊണ്ടും അന്വേഷിപ്പിക്കാം എന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. അതിന് ലീഡർ കരുണാകരന്റെ മറുകത്തും വന്നു.

ഇതിനിടെ ഉണ്ടായ ഒരു പ്രധാന വഴിത്തിരിവ് കെ.ആർ. നാരായണൻ എന്ന മലയാളി ഇന്ത്യയുടെ ഉപ രാഷ്ട്രപതി ആയി എന്നതാണ്. കേരളത്തിൽ നിന്നും ആദ്യമായാണ് ഒരാൾ ഉപരാഷ്ട്രപതി ആകുന്നത്. അതും ദളിത് വിഭാഗത്തിൽ നിന്നുമുള്ള ഇന്ത്യയിലെ ആദ്യ ഉപരാഷ്ട്രപതി.
കൂട്ടത്തിൽ മറ്റൊന്നുകൂടി സംഭവിച്ചു. എല്ലാ കേന്ദ്രമന്ത്രിമാരും രാജീവ് വെക്കണമെന്ന് നരസിംഹറാവുവിന്റെ അഭ്യർത്ഥന എല്ലാവരും അംഗീകരിച്ചു. അങ്ങനെ കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ എ.കെ. ആന്റണി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി.


ഉമ്മൻചാണ്ടിക്കും കൂട്ടുകാർക്കും ആ വാർത്ത ഏറെ ആഹ്ലാദകരമായിരുന്നു. 1993 ജനുവരി 17നാണ് എ.കെ. ആന്റണി സത്യപ്രതിജ്ഞ ചെയ്തത്. നരസിംഹറാവു കേന്ദ്ര ക്യാബിനറ്റിലേക്ക് എ.കെ. ആന്റണിയെ തിരഞ്ഞെടുത്തപ്പോൾ അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. പ്രത്യേക വിമാനം അയച്ച് ആന്റണിയെ ഡൽഹിയിൽ എത്തിക്കുകയായിരുന്നു. സിവിൽ സപ്ലൈസ് വകുപ്പായിരുന്നു ലഭിച്ചത്.

(തുടരും)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam