ചെങ്ങന്നൂർ അസോസിയേഷന് പുതിയ ഭാരവാഹികൾ

JULY 17, 2026, 8:16 AM

ചെങ്ങന്നൂർ അസോസിയേഷന്റെ പൊതുയോഗം ജൂലൈ 5-ാം തീയതി ലീലാമ്മ വർഗ്ഗസിന്റെ അധ്യക്ഷതയിൽ വിജയകരമായി കൂടുകയുണ്ടായി. അസോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കുന്നതിനായി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയും, വരും വർഷങ്ങളിലെ (2026-28) അസോസിയേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി നിരവധി സുപ്രധാന തീരുമാനങ്ങൾ ഈ യോഗത്തിൽ കൈക്കൊള്ളുകയും ചെയ്തു.

പുതിയ ഭാരവാഹികൾ 2026-28: ജോസ് സഖറിയ (പ്രസിഡന്റ്), ബെന്നി മാത്യു (വൈസ് പ്രസിഡന്റ്), ഷിബു മാത്യു (സെക്രട്ടറി), ജോർജ് കുര്യൻ (ജോയിന്റ് സെക്രട്ടറി), രെജിമോൻ മാത്യു (ട്രഷറർ), സതീഷ് വർഗീസ്, കോശി ദാനിയേൽ, ലീലമ്മ വർഗീസ് (ഏരിയ കൺവീനേഴ്‌സ്)

പ്രധാന തീരുമാനങ്ങൾ: അടുത്ത കമ്മിറ്റി മീറ്റിംഗ്:

vachakam
vachakam
vachakam

വരുന്ന ഓഗസ്റ്റ് മാസം 16-ാം തീയതി അടുത്ത മീറ്റിംഗ് കൂടുവാൻ തീരുമാനിച്ചു. വിവിധ ഏരിയകളിൽ നിന്നുള്ള കൂടുതൽ ആളുകളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.

പ്രവർത്തന ഉദ്ഘാടനവും ഓണം സെലിബ്രേഷനും:

ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം വിപുലമായ ഓണാഘോഷ പരിപാടികളോടുകൂടി ഒക്ടോബർ 10ന് (10/10) നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ചങ്ങന്നൂർ അസോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തുപകരാൻ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും സാദരം പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

ഷിബു വർഗീസ് കൊച്ചുമഠം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam