രാഹുൽ ​ഗാന്ധിയുടെ അറസ്റ്റ്, കേരളത്തിലും പ്രതിഷേധം ശക്തമാക്കാൻ നിർദ്ദേശം

OCTOBER 6, 2026, 8:52 PM

തിരുവനന്തപുരം:  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കും. 

ദില്ലി ആകാശവാണി പരിസരത്തെ പ്രതിഷേധത്തിൽ രാഹുൽഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുക്കും. പൊതു സുരക്ഷ കണക്കിലെടുത്താണ് പൊലീസ് നടപടി ഉണ്ടായതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു എന്നുമാണ് പൊലീസിന്റെ വിശദീകരണം.

രാത്രി 8.10 ഓടെയാണ് നേതാക്കളെ ബലം പ്രയോഗിച്ച് നീക്കി സമരകേന്ദ്രം ഒഴിപ്പിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചത്. പ്രിയങ്കാ ഗാന്ധി, കൊടിക്കുന്നിൽ സുരേഷ് എംപി, കെ സി വേണുഗോപാൽ, ദീപേന്ദർ ഹൂഡ എന്നിവരെ പൊലീസ് വാനിലേക്ക് നീക്കുകയായിരുന്നു. ശക്തമായ ചെറുത്ത് നിൽപ്പ് നേതാക്കൾ പൊലീസിനെതിരെ തീർത്തു. രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ നേതാവിന് ചുറ്റും പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. എന്നാൽ രാഹുലിനെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. രാഹുലും ശക്തമായ പ്രതിരോധമാണ് പൊലീസിനെതിരെ തീർത്തത്.  

vachakam
vachakam
vachakam

അതേസമയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിർദേശം നൽകി. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam