നേതൃത്വ ശാക്തീകരണത്തിന്റെ ആഹ്വാനവുമായി പാസ്റ്റേഴ്‌സ് ആൻഡ് ലഡേഴ്‌സ് ഫാമിലി സെമിനാർ സമാചിച്ചു

NOVEMBER 20, 2026, 11:57 PM

ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ (DCF) 2026ലെ വാർഷിക പാസ്റ്റേഴ്‌സ് ആൻഡ് ലഡേഴ്‌സ് ഫാമിലി സെമിനാർ നവംബർ 14 ശനിയാഴ്ച ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടന്നു. 'Strengthening the Leadership' എന്നതായിരുന്നു സെമിനാറിന്റെ പ്രമേയം.

പാസ്റ്റർമാരും സഭാ നേതാക്കളും പങ്കെടുത്ത സമ്മേളനത്തിൽ ആരാധന, വചനശുശ്രൂഷ, കുടുംബബന്ധങ്ങളുടെ ശക്തീകരണം, അടുത്ത തലമുറയിലെ നേതാക്കളെ വളർത്തിയെടുക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്റർ പാസ്റ്റർ വി.എ. വർഗീസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. മെട്രോ ചർച്ചിന്റെ ലീഡ് പാസ്റ്റർ പാസ്റ്റർ സതീഷ് കുമാർ, 'കുടുംബത്തെ നഷ്ടപ്പെടുത്താതെ സഭയെ നയിക്കുക' (Leading the Church Without Losing the Family) എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

vachakam
vachakam
vachakam


ഓരോ ശുശ്രൂഷകന്റെയും പ്രഥമ സഭ സ്വന്തം കുടുംബമാണെന്നും കുടുംബജീവിതത്തിന്റെ പ്രാധാന്യം അവഗണിച്ചുകൊണ്ട് സഭാശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഷാരോൺ ചർച്ചിന്റെ ലീഡ് പാസ്റ്റർ ഡോ. സാബു സാമുവൽ, 'സഭയെ നിലനിർത്തുന്നതിൽ നിന്ന് നേതാക്കളെ വളർത്തിയെടുക്കുന്നതിലേക്ക്' (From Maintaining the Church to Multiplying Leaders) എന്ന വിഷയത്തിൽ സംസാരിച്ചു. ഒരു സഭയുടെ വളർച്ച വിലയിരുത്തേണ്ടത് നിലവിലുള്ള പ്രവർത്തനങ്ങൾ നിലനിർത്തുന്നതിലൂടെ മാത്രമല്ല, പുതിയ നേതാക്കളെ വാർത്തെടുക്കുന്നതിലൂടെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ ലീഡ് പാസ്റ്ററും ഉഇഎ കോചെയർമാനുമായ ഡോ. തോമസ് ഇടിക്കുള 'ആശങ്കയിൽ നിന്ന് പ്രവർത്തനത്തിലേക്ക്' എന്ന വിഷയത്തിൽ സംവാദവും ചോദ്യോത്തര സെഷനും നയിച്ചു. പാസ്റ്റർമാരുടെ കുടുംബങ്ങളെ കരുതുക, പുതുതലമുറയിലെ നേതാക്കളെ പരിശീലിപ്പിക്കുക, കുടുംബങ്ങളും അടുത്ത തലമുറയും നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

പാസ്റ്റർ പി.ജെ. ജെയിംസ്, പാസ്റ്റർ വി.എ. വർഗീസ്, പാസ്റ്റർ ജോൺസൺ സക്കറിയ, പാസ്റ്റർ മാത്യു സാമുവൽ, ഡോ. സാബു സാമുവൽ തുടങ്ങിയ മുതിർന്ന ശുശ്രൂഷകർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ബൈബിൾ അടിസ്ഥാനമാക്കിയുള്ള അവരുടെ പ്രതികരണങ്ങളും സജീവമായ ചോദ്യങ്ങളും സെമിനാറിന് ഏറെ പ്രയോജനകരമായി. വ്യക്തിഗത സഭകളുടെ അതിരുകൾക്കപ്പുറം പാസ്റ്റർമാർ ഒരുമിച്ച് നിന്ന് അവരുടെ കുടുംബങ്ങളെയും അടുത്ത തലമുറയെയും പിന്തുണയ്ക്കുക എന്നതാണ് DCF-ന്റെ കൂട്ടായ ദർശനമെന്ന് ഡോ. തോമസ് ഇടിക്കുള എടുത്തുപറഞ്ഞു.

ബ്രദർ സാംസൺ ചെങ്ങന്നൂരും പാസ്റ്റർ വിൽഫ്രഡ് ഡാർവിനും ആരാധനയ്ക്ക് നേതൃത്വം നൽകി. ഉഇഎ സെക്രട്ടറി ബ്രദർ എസ്.പി. ജെയിംസ് സ്വാഗതം ആശംസിച്ചു. ബ്രദർ ടോം ചെല്ലേത്ത് നന്ദി അറിയിച്ചു. DCF ചെയർമാൻ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഫെല്ലോഷിപ്പിന്റെ ദർശനം അവതരിപ്പിക്കുകയും സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങൾ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു. DCF ട്രഷറർ തോമസ് ചെല്ലേത്ത് നന്ദി പ്രകാശിപ്പിച്ചു.  പാസ്റ്റർ എ.എം. ജോസഫിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു.

vachakam
vachakam
vachakam

പങ്കെടുത്ത പാസ്റ്റർമാരിൽ നിന്നും നേതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. പാസ്റ്റർമാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുക, സഭകൾ തമ്മിലുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുക, ഭാവി തലമുറയിലെ നേതാക്കളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളുമായി ഉഇഎ തുടർന്നും പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക്: www.dallasctiywide.org

രാജൂ തരകൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam