ബി.ജെ.പി വിട്ട പപ്പിമാർ

NOVEMBER 20, 2026, 10:24 PM

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ 'ഘർ വാപസി'യുടെ (തിരിച്ചുവരവിന്റെ) കാലമാണ്. സാധാരണഗതിയിൽ സംഘപരിവാറുകാർ ഉപയോഗിക്കുന്ന ഈ പ്രയോഗം ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഇന്ദിരാഭവന്റെ പടിക്കലാണെന്ന് മാത്രം! താമര വിരിയിക്കാൻ പോയ പത്മജയും പത്മിനിയും ഇപ്പോൾ അതൊരു 'എടുത്തുചാട്ടമായിപ്പോയി' എന്ന് വിലപിച്ചുകൊണ്ട് പഴയ തറവാട്ടിലേക്ക് എങ്ങിനേയും വലിഞ്ഞുകയറാൻ ബദ്ധപ്പെടുന്നു.

കോൺഗ്രസ് വിടുമ്പോൾ 'കൈ'പ്പത്തിക്ക് നേരെ വിരൽ ചൂണ്ടി, മോദിജിയുടെ വികസനക്കുതിപ്പിൽ ആകൃഷ്ടരായി പോയവരാണ് ഇരുവരും. കായികതാരമായ പത്മിനി തോമസ് ട്രാക്കിലെ വേഗത രാഷ്ട്രീയത്തിലും പരീക്ഷിക്കാൻ നോക്കിയതാണ്. പക്ഷേ, ബി.ജെ.പിയിലെത്തിപ്പോൾ ഓടാൻ ട്രാക്കുമില്ല, പിടിക്കാൻ ബാറ്റണുമില്ല എന്ന പരുവത്തിലായി.

ന്യൂനപക്ഷ മോർച്ചയുടെ വൈസ് പ്രസിഡന്റ് കയ്യില്ലാക്കസേരയിൽ ഇരുന്ന് ഒന്നും ചെയ്യാനില്ലാതെ മടുത്തപ്പോഴാണ് 'അയ്യോ, എന്റെ കുടുംബം കോൺഗ്രസാണല്ലോ' എന്ന ബോധോദയം ഉണ്ടായത്. 
പത്മജയാകട്ടെ, കാവിപ്പടയിൽ ചെന്നുകയറിപ്പോൾ 'ലീഡറുടെ മകൾ' എന്ന ബ്രാൻഡ് വാല്യൂവിന് അവിടെ വലിയ മാർക്കറ്റില്ലെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി. ചുരുക്കത്തിൽ, രണ്ടര വർഷത്തെ 'കാവി ടൂറിസം' കഴിഞ്ഞ് ഇരുവരും വെറുംകൈയോടെ കൈപിടിക്കാൻ വെമ്പിവരുന്നത്.  

vachakam
vachakam
vachakam

പക്ഷേ, ഇന്ദിരാഭവനിലേക്ക് വരാൻ നോക്കുമ്പോഴാണ് ട്വിസ്റ്റ്! അവിടെ പരവതാനി വിരിച്ച് കാത്തിരിക്കുന്നതിന് പകരം, ഒരുപറ്റം കോൺഗ്രസുകാർ വാതിലിന് കുറുകെ വിലങ്ങുതടിപോലെ  നിൽക്കുകയാണ്. 'പോകുമ്പോൾ പറഞ്ഞതൊക്കെ ഞങ്ങൾ മറന്നിട്ടില്ല, ഇനിയിപ്പോൾ നേരെ വന്ന് കസേരയിൽ ഇരിക്കാമെന്ന് കരുതണ്ട' എന്നാണ് യുവതുർക്കികളുടെയും പഴയ പോരാളികളുടെയും ലൈൻ.

'ആദ്യം ബൂത്തിൽ പോയി പണിയെടുക്കട്ടെ' എന്നാണ് കെ.എസ്.യുക്കാരുടെ ഉപദേശം. പത്ത് കൊല്ലമായി വെയിലും മഴയും കൊണ്ട് പോസ്റ്റർ ഒട്ടിക്കുന്നവർക്ക് കിട്ടാത്ത 'ചുവന്ന ബോർഡുകൾ' പോയിട്ട് തിരികെ വരുന്നവർക്ക് എടുത്തു കൊടുക്കാൻ പറ്റില്ലല്ലോ! പണ്ട് തള്ളിപ്പറഞ്ഞതിനൊക്കെ പരസ്യമായി മാപ്പ് പറയണമെന്നും ചിലർ കട്ടായം പറയുന്നു.

ബി.ജെ.പിയിലാണെങ്കിൽ 'വന്നവർ പോല്ലോ' എന്ന നിരാശ, കോൺഗ്രസിലാണെങ്കിൽ 'പോയവർ തിരികെ വരുന്നല്ലോ' എന്ന ടെൻഷൻ! ചുരുക്കിപ്പറഞ്ഞാൽ, പത്മജയുടെയും പത്മിനിയുടെയും ഈ 'റിട്ടേൺ ജേർണി' കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത് രണ്ടു പാർട്ടിയിലെയും നേതാക്കൾക്കാണ്. കയറിച്ചെല്ലാൻ വാതിൽ തുറക്കുമോ, അതോ മുറ്റത്ത് തന്നെ നിൽക്കേണ്ടി വരുമോ എന്ന് കണ്ടറിയാം.

vachakam
vachakam
vachakam

ജോഷി ജോർജ്‌


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam